പലിശ നിരക്ക് വീണ്ടും കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്
Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി അനുസരിച്ച് പ്രധാന പലിശ നിരക്ക് പ്രഖ്യാപിച്ചു. 2024 ലെ യൂറോസോണിന്റെ നിലവിലെ അപകടസാധ്യതകളും 2025ലെ പ്രധാന വെല്ലുവിളികളും അടിസ്ഥാനമാക്കി പലിശ നിരക്ക് കുറച്ചു. പലിശനിരക്കുകള്‍ 0.25 ശതമാനമാണ് കുറച്ചത്. ഈ വർഷം നാലാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.
വായ്പകള്‍ക്കും പ്രധാനപ്പെട്ട ഡെപ്പോസിറ്റ് പലിശ നിരക്ക് ഇപ്പോള്‍ 3 ശതമാനമാണ്. പ്രധാന റീഫിനാന്‍സിങ് നിരക്ക് 3.15, ഉയര്‍ന്ന റീഫിനാന്‍സിങ് നിരക്ക് 3.4 ശതമാനവുമാണ്.
സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം വിദഗ്ധരും 2025 അവസാനത്തോടെ നിക്ഷേപ നിരക്ക് 2 ശതമാനമോ അതില്‍ കുറവോ പ്രതീക്ഷിക്കുന്നു. 2024ല്‍ ശരാശരി 2.4 ശതമാനവും 2025ല്‍ 2.1 ശതമാനവും 2026ല്‍ 1.9 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍, അവര്‍ 2024ല്‍ 0.7 ശതമാനവും 2025ല്‍ 1.1 ശതമാനവും 2026ല്‍ 1.4 ശതമാനവും പ്രവചിക്കുന്നു.
സാമ്പത്തിക അപകടസാധ്യതകള്‍ കണക്കിലെടുത്ത് 2025 പകുതിയോടെ 1.75 ശതമാനം നിക്ഷേപ പലിശ നിരക്ക് ഐഎന്‍ജി ബാങ്ക് പ്രവചിക്കുന്നു.യൂറോ മേഖലയില്‍ പലിശ നിരക്ക് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.