ജര്‍മനിയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു
Mail This Article
×
ബര്‍ലിന്‍ ∙ പടിഞ്ഞാറന്‍ ജര്‍മന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ സ്കൂളില്‍ രണ്ട് കുട്ടികള്‍ക്ക് എംപോക്സ് രോഗം സ്ഥരീകരിച്ചു. തുടര്‍ന്ന് സ്കൂള്‍ അടച്ചു. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്കാണ് എംപോക്സ് ക്ളേഡ് 1 ബി വേരിയന്റ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച വരെ ഓണ്‍ലൈനിലായിരിക്കും ക്ലാസുകളെന്ന് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബത്തിലെ ഒരാള്‍ക്ക് രോഗബാധ ഉണ്ടാകുന്നത്. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചത്.
രോഗം പകരുന്നതിന് അടുത്ത സമ്പര്‍ക്കം ആവശ്യമാണെന്ന് ജര്‍മനിയുടെ രോഗ നിയന്ത്രണ ബോഡിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) അറിയിച്ചു. ഇതുവരെ ജര്‍മനിയില്‍ എംപോക്സ് രോഗത്തെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
English Summary:
Confirmed mpox clade Ib case in Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.