ബര്‍ലിന്‍-പാരിസ് അതിവേഗ ട്രെയിൻ സർവീസ് ആരംഭിച്ചു
Mail This Article
ബര്‍ലിന്‍ ∙ ജര്‍മന്‍-ഫ്രഞ്ച് സൗഹൃദത്തിന്റെ പ്രതീകമായി ബര്‍ലിന്‍-പാരിസ് അതിവേഗ ട്രെയിൻ സർവീസ് ആരംഭിച്ചു. 8 മണിക്കൂര്‍ യാത്രയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട്, കാള്‍സ്രൂഹെ, സ്ട്രാസ്ബുര്‍ഗ്, എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. പാരിസില്‍ നിന്ന് 9:55 ന് പുറപ്പെട്ട് 6:03ന് ബര്‍ലിനില്‍ എത്തിച്ചേരും. പാരിസിനും ബര്‍ലിനിനുമിടയില്‍ നേരിട്ടുള്ള ആദ്യത്തെ അതിവേഗ റെയില്‍ പാതയാണിത്.
ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയ്ഷെ ബാനും (ഡിബി) ഫ്രാന്‍സിന്റെ എസ്എന്‍സിഎഫുമായി സഹകരിച്ചാണ് റെയിലിന്റെ പ്രവർത്തനം. ഹൈ-സ്പീഡ് ഐസിഇ ട്രെയിനാണ് ഈ പാതയില്‍ ഓടുന്നത്. 1,100- കിലോമീറ്റര്‍ യാത്രയ്ക്കുള്ള ഒരു വണ്‍-വേ ടിക്കറ്റിന് 24.99 യൂറോ മുതല്‍ 99 വരെയാണ് നിരക്ക്. ക്ലാസ് അല്ലെങ്കില്‍ ടിക്കറ്റ്, ഡിമാന്‍ഡ് എന്നിവയെ ആശ്രയിച്ചാണ് നിരക്ക് തീരുമാനിക്കുന്നത്.