ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പ് ഉത്സവവും തിരുവാതിരയും ഡിസംബർ 28ന്
Mail This Article
ലണ്ടൻ ∙ ലണ്ടൻ ഹിന്ദുഐക്യവേദിയും, മോഹൻജി ഫൗണ്ടഷനും ചേർന്ന് സംഘടിപ്പിക്കുന്ന മണ്ഡലചിറപ്പ് ഉത്സവവും ധനുമാസ തിരുവാതിരയും ഡിസംബർ 28ന് നടക്കും.
28ന് വൈകിട്ട് 6 മണി മുതൽ ക്രോയ്‌ഡോൺ വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ (West Thornton Community Centre, 731-735 London Road, Thornton Heath, CR7 6AU) ആണ് ഉത്സവവും തിരുവാതിരയും. നീരാഞ്ജനം, ലണ്ടൻ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
മറ്റ് ആഘോഷ പരിപാടികൾക്ക് പുറമെ സമൂഹ ഹരിവരാസന കീർത്തനാലാപനം ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ പങ്കെടുക്കുന്നതിനും സംഘാടകരുമായി ബന്ധപ്പെടണം. ഫോൺ നമ്പർ– 07828137478 (സുരേഷ് ബാബു), 0740551326 (ഗണേശ് ശിവൻ), 07519135993 (സുഭാഷ് സർക്കാര), 07515918523 (ജയകുമാർ), 07789776536 (ഗീതാ ഹരി).
Email: info@londonhinduaikyavedi.org