ഡബ്ലിൻ സൗത്ത് മാർത്തോമ്മാ കോൺഗ്രിഗേഷന്റെ ക്രിസ്മസ് കാരൾ ഇന്ന്
Mail This Article
×
ഡബ്ലിൻ ∙ ഡബ്ലിൻ സൗത്ത് മാർത്തോമ്മാ കോൺഗ്രിഗേഷന്റെ ക്രിസ്മസ് കാരൾ ഇന്ന് രാവിലെ പ്രാദേശിക സമയം 10ന് വികാരി റവ. സ്റ്റാൻലി മാത്യു ജോണിന്റെ അധ്യക്ഷതയിൽ ഗ്രെയ്സ്റ്റോണസ് നാസറീൻ കമ്യൂണിറ്റി ചർച്ചിൽവച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുഖ്യ അതിഥിയായ സ്വിറ്റ്സർലൻഡ് കോൺഗ്രിഗേഷൻ വികാരി റവ. ജോൺസൺ എം ജോൺ ക്രിസ്മസ് സന്ദേശവും റവ. വർഗീസ് കോശി ആശംസ പ്രസംഗവും നൽകും. ഗായക സംഘത്തിന്റെ ഗാനങ്ങളും വിവിധ സംഘടനകളുടെ കലാപരിപാടികളും കരോളിന് മാറ്റുകൂട്ടും. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുതായി സെക്രട്ടറി ഷെറിൻ വർഗീസ്, കൺവീനർമാരായ അജി തോമസ്, നിഖിൽ തോമസ് എന്നിവർ അറിയിച്ചു.
English Summary:
Dublin South Marthoma Congregation's Christmas Carol will be held today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.