ആഡംബര കാർ തവിടുപൊടിയാക്കി അധികൃതർ, ഭാഗ്യവാനെ തേടി യുഎഇ, സ്കോട്‌ലൻഡിൽ മലയാളി യുവതിക്കായി തിരച്ചിൽ; അറിയാം 7 രാജ്യാന്തര വാർത്തകൾ
Mail This Article
∙ അപകടം അവധി ദിനത്തിൽ ഒന്നിച്ച് ആഹാരം കഴിച്ച് മടങ്ങും വഴി ; നോവായി 9 പേർ
ഷാർജ ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ തേടി യുഎഇ ലോട്ടറി
ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം. 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനുമുള്ള കാത്തിരിപ്പ് തുടരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ
മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും നേട്ടമുണ്ടായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ ആഡംബര കാറുമായി നടുറോഡിൽ അഭ്യാസ പ്രകടനം; വാഹനം പിടിച്ചെടുത്ത് തവിടുപൊടിയാക്കി അധികൃതർ, വിഡിയോ
ആഡംബര കാറുമായി നടുറോഡിൽ അഭ്യാസ പ്രകടനം. ഡ്രൈവർക്കെതിരെ നടപടി. വാഹനം പിടിച്ചെടുത്ത് തവിടുപൊടിയാക്കി അധികൃതർ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ കൗമാരത്തിൽ തന്നെ വൃദ്ധയായി: 19–ാം വയസ്സിൽ വിടവാങ്ങി ലോകത്തെ അതിശയിപ്പിച്ച ബിയാന്ദ്രി
അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്‌സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ മലയാളി യുവതിയെ സ്കോട്‌ലൻഡിൽ കാണാതായി; സഹായം അഭ്യർഥിച്ച് പൊലീസ്
സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായി. എഡിൻബറോയിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ അമ്മയോടും കുഞ്ഞുങ്ങളോടും വേണോ ഈ ക്രൂരത? സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള
വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.