ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്രിസ്മസ് ഗാനം പുറത്തിറക്കി യുകെ അളിയൻസ്
Mail This Article
ലെസ്റ്റർ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്രിസ്മസ് ഗാനം പുറത്തിറക്കി യുകെയിലുള്ള ഒരു കൂട്ടം യുവാക്കൾ. സിനിമാതാരവും ഗായികയുമായ മീനാക്ഷി അനൂപും ഗായകനായ ഫ്രാങ്കോയും ചേർന്നാണ് യുകെ അളിയൻസ് എന്ന യൂട്യുബ് ചാനലിലൂടെ ഗാനം റിലീസ് ചെയ്തത്.
യുകെ ലെസ്റ്ററിലെ എന്ന നഗരത്തിലുള്ള അഭിലാഷ് സുരേശൻ, ബിജു മാത്യു, ജഗൻ പടച്ചിറ, ജെയ്‌സൺ ജേക്കബ്, പ്രവീൺ പങ്കജൻ, സുനിൽ ഏലിയാസ് എന്നീ യുവാക്കളാണ് ഗാനത്തിനും യുകെ അളിയൻസ് എന്ന യൂട്യുബ് ചാനലിനും പിന്നിൽ.
ബിജു മാത്യു രചന നിർവഹിച്ച് നിർമിത ബുദ്ധി സംഗീതവും ഓർക്കസ്ട്രേഷനും വോക്കലും ചെയ്ത ഈ ഗാനത്തിന്റെ വിഡിയോ എഡിറ്റിങ് ചെയ്തിരിക്കുന്നത് അഭിലാഷ് സുരേശനാണ്. ക്രിസ്മസിന്റെ സന്തോഷം അനുസ്മരിപ്പിക്കുന്ന വരികളും ആഘോഷത്തിന്റെ ചടുലതയെ അന്വർഥമാക്കുന്ന ദൃശ്യങ്ങളും അടങ്ങുന്ന വിഡിയോ ഗാനം ആണിത്.