കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഭക്തിഗാനസുധ ഡിസംബർ 29ന്
Mail This Article
×
കെന്റ് ∙ യുകെയിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു വീരമണി കണ്ണൻ നയിക്കുന്ന ഭക്തിഗാനസുധ ഡിസംബർ 29ന് നടക്കും. കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേർന്നാണ് ഭക്തിഗാന സുധ നടത്തുന്നത്.
29 ന് വൈകിട്ട് 4 മുതൽ 7 വരെ കെന്റിലെ ജില്ലിങ്‌ഹാമിലുള്ള ബ്രോംറ്റോൺ വെസ്റ്റ് ബ്രുക് പ്രൈമറി സ്‌കൂളിൽ ആണ് ഭക്തിഗാനസുധ നടക്കുന്നത്. ജാതിമതഭേദമെന്യേ യുകെയിലെ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
English Summary:
Kent Hindu Samajam and Ayyappa Temple to conduct Bhaktiganasudha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.