ദേശീയ ഐക്യത്തിന് ആഹ്വാനവുമായി ജര്‍മന്‍ പ്രസിഡന്റ് സ്റ്റെയിൻമിയർ
Mail This Article
×
ബര്‍ലിന്‍ ∙ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ. ബര്‍ലിനിലെ ബെല്‍വ്യൂ പാലസില്‍ വച്ച് നട്തതിയ ക്രിസ്മസ് പ്രസംഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. മാഗ്ഡെബുര്‍ഗിൽ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണം ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ ഇരുണ്ട നിഴല്‍ വീഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ നഗരമായ മാഗ്ഡെബുര്‍ഗില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തത്.
മാഗ്ഡെബുര്‍ഗിലെ ആക്രമണത്തിൽ മരിച്ചവർക്കായി തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) അനുസ്മരണ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിന്റെ പ്രസംഗം.
English Summary:
German president calls for unity in Christmas address after market attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.