ADVERTISEMENT

ഷ്വീബർഡിങ്ങൻ ∙ ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഷ്വീബർഡിങ്ങൻ മുനിസിപ്പാലിറ്റി നടത്തി വരുന്ന ക്രിസ്മസ് മാർക്കറ്റിൽ ശ്രദ്ധനേടി ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാൾ.

ഞായറാഴ്ച സംഘടിപ്പിച്ച ക്രിസ്മസ് മാർക്കറ്റിലായിരുന്നു ഇന്ത്യക്കാരുടെ സ്റ്റാൾ. മുപ്പതിൽ കൂടുൽ ജർമൻ സ്റ്റാളുകൾ പരമ്പരാഗത ജർമൻ വിഭവങ്ങൾ വിളമ്പിയപ്പോൾ ഇന്ത്യൻ  വിഭവങ്ങളായ മസാല ദോശ, ബട്ടർ ചിക്കൻ, സമൂസ, മെതുവട, മസാല ചായ എന്നിവയുടെ രുചി അറിയാൻ ജർമൻകാർ എത്തിച്ചേർന്നു.  

ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഇന്ത്യൻ ഭക്ഷണ സ്റ്റാൾ ഒരുക്കുന്നത്. സ്റ്റാൾ വിജയമായതിൽ സന്തോഷമുണ്ട് എന്ന് സ്റ്റാൾ ഉടമകൾ ആയ ജിജു കുര്യൻ, സണ്ണി വർക്കി, രാമാഞ്ചലു, പ്രഭാകർ, സോബിൻ അലീന ജിജു, അജിത്ത്, ജോർഡി, നീതു എന്നിവർ പറഞ്ഞു. അടുത്ത വർഷം വിപുലമായി, വിത്യസ്തമായ ഇന്ത്യൻ രുചികൾ കൂടി ഉൾപ്പെടുത്തി സ്റ്റാൾ നടത്തുമെന്ന് സംഘാടകൾ അറിയിച്ചു.

English Summary:

Indian food Stall Featured at Christmas Market Organized by German Municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com