ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യൻ വംശജനും ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.  കൗണ്‍സിലര്‍ നായിഫ് അല്‍ - ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യന്‍ കൂട്ടാളിയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

 3 ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്.  ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അറസ്റ്റിനിടെ വിൽ‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന  ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 25 കിലോഗ്രാം കിലോഗ്രാം ഭാരമുള്ള 270 തൈകള്‍, 54,150 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രധാന പ്രതിയായ ഭരണകുടുംബാംഗത്തെ സുരക്ഷാ അധികൃതര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ്  അറസ്റ്റ് ചെയ്തത്. 

മൂന്ന് ഏഷ്യന്‍ തൊഴിലാളികളിൽ  ഒരാള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു.  സാമൂഹികമോ കുടുംബപരമോ ആയ പദവി പരിഗണിക്കാതെ മയക്കുമരുന്നിനെതിരെ പോരാടുന്നതിനും നീതി നിലനിര്‍ത്തുന്നതിനുമുള്ള ജുഡീഷ്യറിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ  ചൂണ്ടിക്കാട്ടുന്നത്.

English Summary:

‘Royal’, Asian get Life in Jail for Cultivating Drugs to Sell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com