ADVERTISEMENT

വാഴക്കാട് ( മലപ്പുറം) ∙ പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു നിന്നു പൊലീസ് പിടികൂടിയത്.

വിദേശത്തുനിന്നുള്ള നിർദേശപ്രകാരം ആവശ്യക്കാർക്കു ലഹരി കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണു പിടിയിലായത്. 2 നടിമാർക്ക് നൽകാനാണു ലഹരി എത്തിച്ചതെന്നു പ്രതി മൊഴി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.

malappuram-man-held-with-mdma-oman-intended-new-year-parties-kochi-actresses2
മുഹമ്മദ് ഷബീബ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പുതുവത്സര പാർട്ടികൾ ലക്ഷ്യമിട്ടു ജില്ലയിലേക്കു വീര്യമേറിയ സിന്തറ്റിക് ലഹരികൾ എത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പിടിച്ചെടുത്ത ലഹരി വീര്യം കൂടിയ സെമി ക്രിസ്റ്റൽ രൂപത്തിലുള്ളതാണ്. ഇതിനു ആവശ്യക്കാർ കൂടുതലായതിനാൽ വിലയും കൂടുതലാണെന്നു പ്രതി മൊഴി നൽകി.

ഒമാനിൽ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കൾ മുഖേനയാണു എംഡിഎംഎ നാട്ടിലെത്തിച്ചത്. കൊച്ചി, ഗോവ എന്നിവിടങ്ങളിൽ വിൽപന നടത്തി അമിത ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. വിദേശ നിർമിത ലഹരിക്കു നാട്ടിൽ ആവശ്യക്കാർ കൂടുതലാണ്. വിദേശത്തു നിന്നുള്ള നിർദേശപ്രകാരമാണു നാട്ടിലെ ഇടപാടുകാർക്കു എത്തിച്ചു നൽകുന്നതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റ‍‍ഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഷബീബിനെ റിമാൻഡ് ചെയ്തു.

English Summary:

Police Arrested a Young Man in Possession of High-Value MDMA, Allegedly Smuggled from Oman to Supply New Year's Eve Parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com