ADVERTISEMENT

യാത്രകൾ നടത്തുകയും അതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും ചെയ്യുന്നത് നമ്മൾ ശീലമാക്കി കഴിഞ്ഞു. ഇനിയിപ്പോ, ആ ശീലം കൊണ്ടു കൈനിറയെ പണവും കിട്ടിയാലോ? അതിശയിക്കേണ്ട! ‘യാത്ര നടത്തൂ, പോസ്റ്റ് ചെയ്യൂ, പണം നേടൂ’ എന്നുപറഞ്ഞുകൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ പുതുപുത്തൻ സംരംഭം പുതുതരംഗമാകാനൊരുങ്ങുകയാണ്. ആർ.എസ്. അച്യുത്, ജി.വി. സാവിത്രി, വിഗ്നേഷ് പ്രസാദ്, സച്ചിൻ ദിനേശ് എന്നിവർ സ്ഥാപിച്ച ‘ട്രാവൽജീൻ’ ആണ് താരം.

സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും ലക്ഷങ്ങളുടെ മൂലധനവും സ്വന്തമാക്കിയിരിക്കുകയാണ് ട്രാവൽജീൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-2 ഇവിടെ കാണാം.

യാത്രകൾക്ക് ഇനി അതിമധുരം

ഓരോ യാത്രയ്ക്കും ഇനി അതിമധുരം. ഒരു യാത്രയിലൂടെ, അതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, നേടാം അടുത്ത ട്രിപ്പിനുള്ളതോ അതിലേറെയോ മണി. ഓരോ സഞ്ചാരിയെയും ഇൻഫ്ലുവൻസർമാരാക്കി മാറ്റുകയാണ് ട്രാവൽജീൻ എന്ന് സിഇഒ അച്യുത് പറഞ്ഞു. നിങ്ങളൊരു യാത്ര പോകുന്നു. ആ ലൊക്കേഷനിലെ നല്ലൊരു ഹോട്ടലിൽ താമസിക്കുന്നു. യാത്രയിലെ അനുഭവങ്ങൾ നിങ്ങൾ ചിത്രങ്ങളോ വിഡിയോയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ, നേടാം കൈനിറയെ പണം.

‘യൂസർ ജനറേറ്റഡ് കണ്ടന്റ് മാർക്കറ്റിങ്’ എന്ന പുതുപ്രചരണ തന്ത്രം കൂടിയാണ് ട്രാവൽജീൻ ആവിഷ്കരിക്കുന്നത്. ഇതിലൂടെ സഞ്ചാരികൾക്കും ഹോട്ടലുകൾക്കും വരുമാനം നേടാമെന്നതാണ് പ്രത്യേകത. സഞ്ചാരികൾ ചില മാനദണ്ഡങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ റീച്ചിനു അനുസരിച്ച് പണം നേടാം. അതേസമയം, ഹോട്ടലുകൾക്ക് സഞ്ചാരികളുടെ അനുവാദത്തോടെ ഈ പോസ്റ്റുകൾ മാർക്കറ്റിങ്ങിനു പ്രയോജനപ്പെടുത്താം. ഫലത്തിൽ, ഹോട്ടലുകളുടെ ഓരോ ഉപഭോക്താവും അവരുടെ പ്രചാരകരായി മാറും. ഇതാണ് ട്രാവൽജീൻ മുന്നോട്ടുവയ്ക്കുന്ന യൂസർ ജനറേറ്റഡ് കണ്ടന്റ് മാർക്കറ്റിങ് തന്ത്രം.

മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ
മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ

നിലവിൽ, ഹോട്ടൽ ബുക്കിങ്ങിനുൾപ്പെടെയുള്ള സേവനങ്ങൾക്ക് നിരവധി ആപ്ലിക്കേഷനുകൾ‌ ലഭ്യമാണെങ്കിലും അവയ്ക്കെല്ലാം ഉപഭോക്താക്കളും ഹോട്ടലുകളും അങ്ങോട്ടു പണം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം, ട്രാവൽജീൻ വഴി ഉപഭോക്താക്കൾക്ക് പണം നേടാം, ഹോട്ടലുകൾക്ക് പുതിയ മാർക്കറ്റിങ് തന്ത്രം പ്രയോജനപ്പെടുത്താം എന്നതാണ് നേട്ടം.

വളർച്ചയുടെ ട്രാവൽ

യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ എംബിഎയ്ക്ക് പഠിക്കുമ്പോഴാണ് സാവിത്രിയും അച്യുതും പരിചയപ്പെടുന്നതും ട്രാവൽജീൻ എന്ന സംരംഭകാശയത്തിലേക്ക് എത്തുന്നതും. നിലവിലെ യാത്രാ സേവന ആപ്പുകൾ സഞ്ചാരികൾക്കും ഹോട്ടലുകൾക്കും അവർ ആഗ്രഹിക്കുന്ന  സൊല്യൂഷൻ ലഭ്യമാക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ്, അവിടെ ഒരു ബിസിനസ് സാധ്യതയുണ്ടെന്ന് അച്യുതും സാവിത്രിയും മനസ്സിലാക്കിയത്. സുഹൃത്തുക്കളായ വിഗ്നേഷിനെയും സച്ചിനെയും പിന്നീട് ഒപ്പം ചേർത്ത്, ട്രാവൽജീൻ യാഥാർഥ്യമാക്കി.

elevate-idea

2024 സെപ്റ്റംബറിലായിരുന്നു തുടക്കം. ആ മാസം തന്നെ കേരള ട്രാവൽ മാർട്ട് (കെടിഎം) ടൂറിസം മേളയിലൂടെ 50ലേറെ ഹോട്ടലുകളെ ഉപഭോക്താക്കളായി സ്വന്തമാക്കി. നിലവിൽ ട്രയൽ റൺ നടക്കുകയാണ്. ട്രാവൽജീനിന്റെ ടെക്നോളജി വികസനത്തിന് മൈക്രോസോഫ്റ്റിൽ നിന്ന് ക്രെഡിറ്റ് പിന്തുണ സ്വന്തമാക്കി. ഹോട്ടലുകൾക്ക് യൂസർ കണ്ടന്റ് ഡേറ്റ, സേവനങ്ങളുടെ മാനേജ്മെന്റിനുള്ള ഡാഷ്ബോർഡ് എന്നിവ നൽകിയാണ് ട്രാവൽജീൻ വരുമാനം നേടുന്നത്. 

ഹോട്ടലുകളിൽ ട്രാവൽജീൻ സജ്ജമാക്കിയിട്ടുള്ള ‘ക്യുആർ കോഡ്’ സ്കാൻ ചെയ്ത് സഞ്ചാരികൾക്കും ഈ പ്ലാറ്റ്ഫോമിലേക്കു ചേരാം. തുടർന്ന്, മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രാനുഭവങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച് പണവും നേടാം. ലോകത്ത് ആദ്യമായാണ് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം ഇങ്ങോട്ട് നേടാൻ ഉപഭോക്താക്കൾക്ക് കഴിയുന്നതെന്ന് അച്യുത് പറയുന്നു. അതിഥി തന്നെ ‘മാർക്കറ്റിങ്’ ചെയ്യുന്നു എന്നതാണ്, ട്രാവൽജീൻ മുഖേന ഹോട്ടലുകൾക്ക് ലഭിക്കുന്ന നേട്ടം.

മുന്നിലെ ലക്ഷ്യങ്ങൾ

യാത്രകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ട്രാവൽജീൻ. ജെൻ സീ, ജെൻ ആൽഫ എന്നിവയാണ് ഉന്നമിടുന്ന ഉപഭോക്താക്കൾ. അടുത്ത സാമ്പത്തികവർഷത്തോടെ കേരളത്തിൽ നിന്നുമാത്രം 200ലേറെ ഹോട്ടലുകളെ പ്ലാറ്റ്ഫോമിൽ ചേർക്കുകയാണ് ലക്ഷ്യം. യാത്ര ചെറുതോ വലുതോ ആകട്ടെ, കേരളത്തിൽ വിനോദസഞ്ചാരം നടത്തുന്നവർ ഏറെയാണെന്ന് അച്യുത് പറയുന്നു. അതുകൊണ്ടുതന്നെ ആദ്യലക്ഷ്യം കേരളത്തിലെ സഞ്ചാരികൾ തന്നെ. യാത്രകൾക്ക് പ്രചോദനമേകുക, മികച്ച ട്രിപ് പ്ലാൻ ചെയ്യാൻ സഹായിക്കുക, യാത്രകളിലൂടെ പണം നേടാൻ അവസരമൊരുക്കുക ഇതാണ് ട്രാവൽജീൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Travel, Post, Earn—Travelgene Elevates Your Journeys Like Never Before. Watch: Manorama Online Elevate Episode 1 and Episode 2 live now.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com