ADVERTISEMENT

മാർവലിന്റെ ‘ഡെയർ ഡെവിൾ’ സീരീസിലിലെ മാറ്റ് മർഡോക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആഗോളശ്രദ്ധ നേടിയ ചാർളി കോക്സിന് കേരളം സന്ദർശിക്കാൻ ആഗ്രഹം. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ഡെയർ ഡെവിൾ : ബോൺ എഗൈൻ സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ യൂട്യൂബർമാരോട് സംസാരിക്കുകയായിരുന്നു താരം.

നിങ്ങൾക്ക് കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് കേട്ടിരുന്നു ശരിയാണോ എന്ന ചോദ്യത്തിന് “ശരിയാണ്, ഞാൻ പലതവണ മുംബൈയിലും ജെയ്‌പൂരിലും രാജസ്ഥാനിലും ഗോവയിലും പോയിട്ടുണ്ട്, എന്നാൽ ഇതുവരെ കേരളത്തിൽ പോകാനായിട്ടില്ല. അവിടം സന്ദർശിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു” ചാർളി കോക്സ് പറയുന്നു.

‘തിരു.. വനന്ത... പുരം’ എന്ന് ശരിയായി പറയാമോ?

കേരളം സന്ദർശിക്കണമെങ്കിൽ ‘തിരുവനന്തപുരം’ എന്ന തലസ്ഥാന നഗരിയുടെ പേര് ശരിയായി ഉച്ചരിക്കണം എന്ന ഒരു ചലഞ്ചും അഭിമുഖത്തിൽ ചാർളി കോക്‌സും സഹതാരം വിൻസെന്റ് ഡോണാഫ്രിയോയും നേരിട്ടു. പലതവണ തിരുവനന്തപുരമെന്നു പറയാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു ഇരുവരും.

കാഴ്ചപരിമിതിയുള്ള, അപാര കേൾവിശക്തിയും ആയോധന കലകളിലുള്ള അസാമാന്യ വൈഭവവും ഉള്ള മാറ്റ് മർഡോക്ക് എന്ന അഭിഭാഷകനായ വിജിലാന്റിയുടെ വേഷമാണ് ചാർളി കോക്സ് ഡെയർ ഡെവിളിൽ അവതരിപ്പിച്ചത്. സീരീസിന് കേരളത്തിലടക്കം ഇന്ത്യയിലെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. മാർച്ച് 4 ന് സ്ട്രീമിങ് ആരംഭിച്ച ഡെയർ ഡെവിൾ : ബോൺ എഗൈൻ ഇതിനകം മികച്ച അഭിപ്രായമാണ് നേടുന്നത്.

English Summary:

Charlie Cox, the Daredevil star, dreams of visiting Kerala! Learn about his hilarious attempt to pronounce 'Thiruvananthapuram' and his love for India in this interview.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com