വൈറ്റ് ഹൗസിലേക്ക് പുതിയൊരു വാഹനം വാങ്ങി ഐക്യദാർഢ്യ പ്രഖ്യാപനം
വൈറ്റ്ഹൗസിൽ പുതുതായി വാങ്ങിയ ടെസ്‌ല ഇലക്ട്രിക് കാറിനു സമീപം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും. ചിത്രം: എഎഫ്പി
Mail This Article
×
ADVERTISEMENT
വാഷിങ്ടൻ ∙ ടെസ്‌ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമ ഇലോൺ മസ്കിന്റെ വർധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തിനെതിരെ യുഎസിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, അക്രമസംഭവങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഉപയോഗത്തിനു വേണ്ടി പുതിയൊരു ടെസ്‌ല ഇലക്ട്രിക് വാഹനം വാങ്ങി അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായ മസ്ക് മുൻകയ്യെടുത്തുള്ള പിരിച്ചുവിടൽ, വിദേശ ധനസഹായം റദ്ദാക്കൽ ഉൾപ്പെടെ നടപടികളാണ് പ്രതിഷേധത്തിനു കാരണമായത്.
ചിലയിടങ്ങളിൽ ടെസ്‌ല ഡീലർഷിപ് കേന്ദ്രങ്ങളിൽ എഴുതിയും സ്ഫോടകവസ്തുവെറിഞ്ഞും ചാർജിങ് സ്റ്റേഷനുകൾക്കു തീവച്ചുമാണ് പ്രതിഷേധം പടർന്നത്. എന്നാൽ, സമാധാനപരമായ പ്രകടനങ്ങൾ മാത്രമാണു നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ടെസ്‌ലയുടെ എസ് മോഡലാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കു വേണ്ടി ട്രംപ് തിരഞ്ഞെടുത്തത്.
English Summary:
US Protests Target Elon Musk: Elon Musk's political actions have sparked widespread protests in the US. President Trump's condemnation of violence against Tesla as terrorism underscores the escalating tensions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.