ക്രിസ്മസ് ദിനത്തിൽ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാർപാപ്പ
Mail This Article
×
വത്തിക്കാന്‍ സിറ്റി ∙ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്ത ഫ്രാന്‍സിസ് മാർപാപ്പ ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശവും ആശീര്‍വാദവും നൽകി.
നാം ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ധൈര്യമുള്ളവരാകുവാനും, ദൈവത്തിന്റെ കാരുണ്യത്തിന് സകലവും സാധ്യമാണന്നും മാർപാപ്പ പറഞ്ഞു. ആയുധങ്ങള്‍ നിശബ്ദമാകട്ടെയെന്നും ശാശ്വത സമാധാനം സംജാതമാകട്ടെയെന്നും മാർപാപ്പ ആശംസിച്ചു.
യുദ്ധക്കെടുതികളില്‍ നിന്നും എത്രയും വേഗം ജനങ്ങള്‍ മുക്തി നേടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും അറിയിച്ചു. ദുരിതമനുഭവിക്കുന്ന ആഫ്രിക്കന്‍ നാടുകള്‍, മ്യാൻമറിലെയും അമേരിക്കൻഭൂഖണ്ഡത്തിലെയും ജനങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥിച്ചു.
English Summary:
Pope wishes Merry Christmas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.