ഒഐസിസി യുകെ നോർത്താംപ്ടൺ റീജന്‍ നവനേതൃത്വം
Mail This Article
നോർത്താംപ്ടൺ ∙ ഒഐസിസി (യുകെ) നോർത്താംപ്ടൺ റീജൻ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനും റീജൻ ഭാരവാഹികളിൽ ചിലർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷനൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജൻ പുനസംഘടിപ്പിച്ചത്.
ഒഐസിസി (യുകെ) നോർത്താംപ്ടൺ റീജൻ പ്രസിഡന്റ് അജിത്കുമാർ സി നായറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുത്തത്.പ്രാർഥനയോടെ ആരംഭിച്ച യോഗ നടപടികൾക്ക് ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം ആശംസകൾ നേർന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.
ഒഐസിസി (യുകെ)യുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെപിസിസിയിൽ നൽകിയിരുന്നു. റീജൻ / യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും ഏകോപനത്തിനുമായി നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവർ അടങ്ങുന്ന കമ്മിറ്റി കവൻട്രിയിൽ നടന്ന നാഷനൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി (യുകെ) നോർത്താംപ്ടൺ റീജൻ ഭാരവാഹികൾ: പ്രസിഡന്റ്: ജോർജ് ജോൺ, വൈസ് പ്രസിഡന്റുമാർ: ഷിജിൻ ഷാജി, ജനറൽ സെക്രട്ടറി: റെജിസൺ, ട്രഷറർ: സിനു ജേക്കബ്
മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.