ADVERTISEMENT

അബുദാബി ∙ ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്.  10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബിയിൽ വാച്ച്മാനായ ഈ 60കാരൻ നേടിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജമല്ലയ്യ അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ നാട്ടിലാണെങ്കിലും മക്കൾ യുഎഇയിലുണ്ട്. 

നാല് വർഷം മുൻപ് സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുട‍ന്ന് തന്റെ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിക്കുന്ന പണം ഉപയോഗിച്ചായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രം ടിക്കറ്റ് വാങ്ങി. 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇവരുടെ കൂട്ടായ ശ്രമം ഇത്ര വലിയ വിജയം നേടിക്കൊടുക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് മുൻപ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല, ഇതെന്റെ ആദ്യ വിജയമാണ്, അദ്ദേഹം പറഞ്ഞു. 

സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും ബാക്കിയുള്ളത് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിനിയോഗിക്കുമെന്നും രാജമല്ലയ്യ പറഞ്ഞു. ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷണത്തിൽ താൻ ഇനിയും പങ്കെടുക്കുമെന്നും തന്റെ വിജയം കാണുമ്പോൾ, തനിക്ക് ചുറ്റുമുള്ള പലര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമായെന്നും രാജമല്ലയ്യ പറഞ്ഞു.

English Summary:

A 60-year-old Indian building watchman, won Dh1 million in the latest Big Ticket's Millionaire e-draw.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com