ADVERTISEMENT

ബർലിൻ∙ ജർമനിയിൽ ഇത്തവണത്തെ പുതുവത്സരാഘോഷങ്ങൾ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തി. പുതുവത്സര രാവിൽ പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരി കത്തിച്ചും ജർമൻകാർ ആഘോഷിക്കാറുണ്ട്. എന്നാൽ, ഈ ആഘോഷങ്ങൾ ചിലപ്പോൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാലാണ്, ഇത്തവണ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

 പടക്കങ്ങൾ കയ്യിൽ പിടിച്ചു കത്തിക്കാൻ പാടില്ല. വീടിനകത്ത് പടക്കം പൊട്ടിക്കുന്നതിനു പകരം തുറസ്സായ സ്ഥലങ്ങളിൽ എഫ്2 വിഭാഗത്തിലെ പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പടക്കങ്ങൾ വാങ്ങുമ്പോൾ, അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം വാങ്ങുക. വലിയ എഫ്2 പടക്കങ്ങളുടെ പാക്കേജിങ്ങിൽ ടെസ്റ്റ് സീലും റജിസ്ട്രേഷൻ നമ്പറും പരിശോധിക്കുക.

കിഴക്കൻ ജർമനിയിൽ നിന്ന് വലുതും ശക്തവുമായ പടക്കങ്ങൾ വാങ്ങാൻ ആളുകൾ പോളണ്ടിലേക്ക് പോകുന്നത് പതിവാണ്. എന്നാൽ, ഇത്തരം പടക്കങ്ങൾ ജർമനിയിൽ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്താൻ സാധ്യതയുണ്ട്. 

ജർമനിയിൽ പടക്കങ്ങളെ എഫ്1 മുതൽ എഫ്4 വരെ തരം തിരിച്ചിട്ടുണ്ട്. എഫ്1 ഏറ്റവും ചെറുതും സുരക്ഷിതവുമാണ്. എഫ്4 സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പ്രഫഷനൽ പരിശീലനം ആവശ്യമാണ്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പുതുവത്സരാഘോഷത്തിന് എഫ്2 വിഭാഗം വരെയുള്ള പടക്കങ്ങൾ വാങ്ങാം. 12 വയസ്സിനു മുകളിലുള്ളവർക്ക് എഫ്1 പടക്കങ്ങൾ ഉപയോഗിക്കാം. എഫ്3, എഫ്4 വിഭാഗങ്ങൾക്ക് പ്രത്യേക പെർമിറ്റോ പ്രഫഷനൽ പരിശീലനമോ ആവശ്യമാണ്. ചില പ്രദേശങ്ങളിൽ പൂർണമായും വിലക്കുകൾ ഉണ്ട്. അതിനാൽ, ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു മുൻപ് നിയമങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

English Summary:

government has imposed strict conditions for New Year's celebrations in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com