ഇംഗ്ലണ്ടിൽ ബസ് ചാർജിൽ ഇന്നു മുതൽ വർധന; ഒറ്റയാത്രയ്ക്ക് ഇനി മിനിമം 3 പൗണ്ട്
Mail This Article
×
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ ബസ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതൽ ബസ് യാത്രയ്ക്ക് മിനിമം ചാർജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ രണ്ടു പൗണ്ട് ചാർജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവർഷത്തിൽ ഉയർത്തുന്ന തീരുമാനമാകും ഇത്.
ചാർജ് വർധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് ഉറപ്പു നൽകുന്നത്. ഓപ്പറേറ്റർമാർക്ക് 150 മില്യൻ പൗണ്ട് സഹായം നൽകിയാണ് രണ്ടു പൗണ്ടിന്റെ പ്രൈസ് ക്യാപ് സർക്കാർ നിലനിർത്തിയിരുന്നത്.
English Summary:
Bus fares in England increase, minimum one-way fare to be £3 from today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.