ADVERTISEMENT

ബർലിൻ ∙ പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ വെടിക്കെട്ട് അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അടിയന്തര സേവന പ്രവർത്തകർക്കും പരുക്കേറ്റു. പടക്കങ്ങളുടെ സ്വകാര്യ ഉപയോഗത്തിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടും, രാജ്യത്തെ പുതുവത്സരാഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമായി അവ തുടരുകയാണ്.

കിഴക്കൻ സംസ്ഥാനമായ സാക്‌സണിയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ നടന്ന ആഘോഷങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾക്കും മറ്റ് അടിയന്തര സേവന പ്രവർത്തകർക്കും നേരെ പടക്കങ്ങൾ ഉപയോഗിച്ച് ആക്രമണം നടന്നതായി അധികൃതർ പറഞ്ഞു.

അടിയന്തര പ്രവർത്തകർക്ക് നേരെ 13ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതുവത്സര രാവിൽ തലസ്ഥാനത്ത് 330 പേരെ കസ്റ്റഡിയിലെടുത്തു. ആഘോഷത്തിനിടെ ആളുകൾ നിയമവിരുദ്ധമായി പടക്കം എറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം നിലിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പടക്കം ദിശ തെറ്റി ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ തീപിടിത്തമുണ്ടാക്കി. തീ രണ്ടാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് പടർന്നുവെന്നും മ്യൂണിക്കിലെ അഗ്നിശമന സേന പറഞ്ഞു.

മ്യൂണിക്കിൽ രണ്ട്, പതിനൊന്ന്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികൾക്ക് വിവിധ സംഭവങ്ങളിൽ ഗുരുതരമായി പരുക്കേറ്റു.രണ്ട് വയസ്സുള്ള ആൺകുട്ടിക്കും പതിനൊന്ന് വയസ്സുള്ള ആൺകുട്ടിക്കും കൈകൾക്കും കഴുത്തിനും മുഖത്തിനും പൊള്ളലേറ്റു. 14 കാരനായ ആൺകുട്ടിയുടെ കയ്യ് പടക്കം പൊട്ടിത്തെറിച്ച് തകർന്നു.

പുതുവത്സര രാവിൽ പൈറോടെക്നിക്കുകളുടെ സ്വകാര്യ വിൽപനയ്ക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജർമൻ പരിസ്ഥിതി സംഘടനയായ ഡച്ച് ഉംവെൽറ്റ്ഹിൽഫെ  ആവശ്യപ്പെട്ടു. 

English Summary:

Five killed in Germany New Year celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com