ADVERTISEMENT

ലണ്ടൻ∙ വോക്കിങ്ങിൽ പത്തു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ഉർഫാൻ ഷെറീഫിനെ ജയിലിൽ സഹതടവുകാർ ആക്രമിച്ചു. ബെൽമാർഷ് ജയിലിലാണ് സംഭവം. ട്യൂണ കാനിന്‍റെ അടപ്പു കൊണ്ട് ഷെറീഫിന്‍റെ കഴുത്ത് മുറിച്ചു.

മുറിവുകൾ ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തു. പത്തു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ സഹതടവുകാർക്ക് ഇയാളോട് കടുത്ത കോപമുണ്ടായിരുന്നു. 71 മുറിവുകളാണ് മകൾ സാറാ ഷെറീഫിന്‍റെ ശരീരത്തിൽ കണ്ടെത്തിയത്.

ആസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കഴുത്തിലും മുഖത്തും മുറിവേറ്റ ഷെറീഫ് ഇപ്പോഴും ചികിത്സയിലാണ്. 

കൊലപാതകം വാർത്തയായതിനെ തുടർന്ന് ഷെറീഫിന് ഭീഷണിയുണ്ടെന്ന് അറിയാമായിരുന്നതിനാൽ ജയിൽ അധികൃതർ സുരക്ഷ ഒരുക്കിയിരുന്നു. എന്നിരുന്നാലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Father Who Killed 10-Year-Old Daughter Attacked in Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com