ADVERTISEMENT

ബര്‍ലിന്‍ ∙ സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ രാജിവച്ചു. സോഷ്യൽ ഡെമോക്രാറ്റുകളുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി. 2021 ഡിസംബറിലാണ് നെഹാമർ ചാൻസലറായി ചുമതലയേറ്റത്.

സെപ്റ്റംബറിൽ നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ റഷ്യൻ അനുകൂല യൂറോസെപ്റ്റിക് പാർട്ടിയായ എഫ്പിഒ 29% വോട്ടുകൾ നേടി ഏറ്റവും വലിയ കക്ഷിയായി ഉയർന്നു. എന്നാൽ മറ്റ് പാർട്ടികളൊന്നും സഖ്യത്തിലേർപ്പെടാത്തതിനാൽ സർക്കാർ രൂപീകരിക്കാനായില്ല. നെഹാമറിന്‍റെ രാജിയെത്തുടർന്ന്, ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടിയുടെ  നവലിബറൽ വിഭാഗം എഫ്പിഒയുമായി ഒരു സഖ്യം പരിഗണിച്ചേക്കാം.

പാർട്ടി ആരെ പുതിയ നേതാവായി തിരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി സഖ്യ സാധ്യതകൾ.

English Summary:

Austrian chancellor to resign after coalition talks collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com