സമ്പത്ത് വാരിക്കൂട്ടി യുഎഇ വ്യവസായി; മൊത്തം ആസ്തി 906 കോടി ഡോളർ, കഴിഞ്ഞ വര്‍ഷം മാത്രം 240 കോടി ഡോളർ വളര്‍ച്ച
Mail This Article
ജിദ്ദ ∙ അറബ് ലോകത്ത് കഴിഞ്ഞ വർഷം സമ്പത്തിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് യുഎഇ വ്യവസായി അബ്ദുല്ല അല്‍ഗുറൈറിന്. അറബ് ബില്യനയറായ ഗുലൈലിന് കഴിഞ്ഞ വര്‍ഷം 36 ശതമാനം വളർച്ചയുണ്ടായി. അബ്ദുല്ല അല്‍ഗുറൈരിന്റെ സമ്പത്തില്‍ 240 കോടി ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത് 906 കോടി ഡോളറായി ഉയര്‍ന്നു.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി കമ്പനിയായ അല്‍ഗുറൈര്‍ കമ്പനി സ്ഥാപകനാണ് അബ്ദുല്ല അല്‍ഗുറൈര്‍. യുഎഇയിലെ ഏറ്റവും വലിയ മൈദ മില്‍, കമ്മോഡിറ്റി ട്രേഡിങ് കമ്പനി, വാട്ടര്‍ കമ്പനി, കാലിത്തീറ്റ നിര്‍മാണ കമ്പനി, ദുബായില്‍ ഹോട്ടലുകള്‍, ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിങ് സെന്റര്‍ എന്നിവ അല്‍ഗുറൈര്‍ കമ്പനി ഉടമസ്ഥയിലുണ്ട്.
മശ്‌റഖ് ബാങ്കിന്റെയും നാഷനല്‍ സിമന്റ് കമ്പനിയുടെയും ഓഹരികളും ഇദ്ദേഹത്തിനുണ്ട്. ദുബായ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് മശ്‌റഖ് ബാങ്ക്, നാഷനല്‍ സിമന്റ് കമ്പനി ഓരഹികള്‍ കഴിഞ്ഞ വര്‍ഷം 40 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. അറബ് ബില്യനയര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടാമത്തെ വ്യവസായി സൗദിയിലെ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ്.
കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ 78 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 100 കോടി ഡോളറിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2024 അവസാനത്തില്‍ അല്‍വലീദ് രാജകുമാരന്റെ ആകെ സമ്പത്ത് 1,580 കോടി ഡോളറായി ഉയര്‍ന്നു. ഈജിപ്ഷ്യന്‍ വ്യവസായിയായ നജീബ് സാവിരിസിന്റെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 60.5 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി.
ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത് 698 കോടി ഡോളറായി. തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ലാ മഞ്ച റിസോഴ്‌സസ് കമ്പനി വഴി നജീബ് സാവിരിസ് സ്വര്‍ണ ഖനികളുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തിയ നിക്ഷേപങ്ങളില്‍ എവല്യൂഷന്‍ മൈനിങ്, എന്‍ഡവര്‍ മൈനിങ് എന്നിവയുടെ ഓഹരികള്‍ ഉള്‍പ്പെടുന്നു.
ടെലികോം കമ്പനിയായ വിംപെല്‍കോമിലെ തന്റെ ഓഹരികള്‍ വിറ്റ് 2011 ലും 2012 ലും ഇദ്ദേഹം 400 കോടി ഡോളറിലേറെ സമാഹരിച്ചിരുന്നു. സൗദി ഡോക്ടര്‍ സുലൈമാന്‍ അല്‍ഹബീബിന്റെ സമ്പത്ത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ 1,170 കോടി ഡോളറായി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ സമ്പത്തില്‍ കഴിഞ്ഞ കൊല്ലം 30 കോടി ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്.
റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. സുലൈമാന്‍ അല്‍ഹബീബിന്റെ കമ്പനി സൗദിയിലും ദുബായിലും ബഹ്‌റൈനിലും ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ഫാര്‍മസികളും പ്രവര്‍ത്തിപ്പിക്കുന്നു.
ഈജിപ്തിലെ ഏറ്റവും വലിയ അതിസമ്പന്നനായ നാസിഫ് സാവിരിസിന്റെ സമ്പത്ത് 872 കോടി ഡോളറായി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ സമ്പത്തിലും കഴിഞ്ഞ വര്‍ഷം 30 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം നഷ്ടം നേരിട്ട ഏക അറബ് ബില്യനയര്‍ സൗദി വ്യവസായി മുഹമ്മദ് അല്‍അമൂദി ആണ്. ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം 32.5 കോടി ഡോളര്‍ നഷ്ടം നേരിട്ടു. ഇതിന്റെ ഫലമായി ആകെ സമ്പത്ത് 873 കോടി ഡോളറായി കുറഞ്ഞു. ഊര്‍ജ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അല്‍അമൂദിക്ക് എണ്ണ വിലയിടിച്ചിലാണ് തിരിച്ചടിയായത്.