ADVERTISEMENT

ഗ്രീൻലാൻഡ് ∙ ആർട്ടിക് മേഖലയിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രീൻലാൻഡ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗം; രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ യൂറോപ്പുമായി.

1979 ലാണ് ഹിതപരിശോധനയിലൂടെ സ്വയംഭരണം ലഭിച്ചത്. കഷ്ടിച്ച 57,000 പേരുള്ള ഗ്രീൻലാൻഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപു കൂടിയാണ്. തുടർച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വർഷത്തിൽ 2 മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു; ചിലയിടങ്ങളിൽ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റർ വരെ കട്ടിയുണ്ടാകും. ആഗോളതാപനം മൂലം ഇതിനൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.

English Summary:

Greenland, the World's Largest Island, has a Tiny population of 57,000 and Just Two Months of Continuous Sunlight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com