പ്രവാസികൾക്ക് ആശ്വസിക്കാം; ആശ്രിത വീസകൾ ഇനി ഓൺലൈനിൽ പുതുക്കാം, സിംഗിൾ–റീ എൻട്രി വീസകളും നീട്ടാം
Mail This Article
×
റിയാദ് ∙ സൗദിയിലെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈൻ ആയി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരുടേതാണ് പ്രഖ്യാപനം.
സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എക്സിറ്റ്, റീ–എൻട്രി വീസ കാലാവധിയും ഓൺലൈനിലൂടെ നീട്ടാം. നിശ്ചിത ഫീസ് നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ അബ്ഷെർ, മുഖീം എന്നിവയിലൂടെ വീസ നീട്ടുകയും പുതുക്കുകയും ചെയ്യാം.
English Summary:
Residency Of Dependents Of Saudi Expatriates And House Workers Can Renew Online
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.