അയർലൻഡ് കായിക താരത്തിന്റെ കാമുകിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
×
ലണ്ടൻ∙ അയർലൻഡിലെ ഗാലിക് ഫുട്ബോൾ താരമായ കോണർ ലോഫ്റ്റസിന്‍റെ (29) കാമുകിയായ റോയിസിൻ ക്രയാനെ (28) നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി മയോയിലെ മോയ് നദിയിൽ നിന്നാണ് റോയിസിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെടുത്തത്. ക്രോസ്മോളിന ഡീൽ റോവേഴ്സിനു വേണ്ടിയാണ് കോണർ കളിക്കുന്നത്.
ബാലിൻഡറി ക്രോസ്മോളിന ഡീൽ റോവേഴ്സും തമ്മിലുള്ള ഓൾ-അയർലൻഡ് ഇന്‍റർമീഡിയറ്റ് ഫുട്ബോൾ ഫൈനൽ ഞായറാഴ്ച നടക്കേണ്ടിയിരുന്നത് റോയിസിന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ചു. ബുധനാഴ്ച കാരിക്കൺ-ഷാനണിലെ സെന്‍റ് മേരീസ് പള്ളിയിൽ റോയിസിന്‍റെ ശവസംസ്കാരം നടക്കും.
English Summary:
Fiancée of Irish sports star Conor Loftus found dead in river tragedy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.