മൗസലാത്ത്– ഖത്തർ ടൂറിസം ധാരണാപത്രം ഒപ്പുവച്ചു; കപ്പൽ സഞ്ചാരികൾക്ക് ഇനി കുലീന യാത്രാസൗകര്യം
Mail This Article
ദോഹ ∙ ഖത്തറിന്റെ കാഴ്ചകൾ കാണാൻ എത്തുന്ന കപ്പൽ സഞ്ചാരികൾക്ക് മികച്ച യാത്രാ സൗകര്യമൊരുക്കാൻ പൊതുഗതാഗത കമ്പനിയായ മൗസലാത്തും (കർവ) ഖത്തർ ടൂറിസവും ധാരണാപത്രം ഒപ്പുവച്ചു.
കപ്പൽ സഞ്ചാരികൾക്ക് മികച്ച ടൂറിസം അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടാണ് കർവയുമായി സഹകരിച്ച് സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്രാ സൗകര്യം ഒരുക്കുന്നത്. ദോഹ തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ ഷെഡ്യൂൾ വിവരങ്ങൾ അനുസരിച്ചായിരിക്കും കർവയുടെ പ്രവർത്തനം. സഞ്ചാരികൾക്ക് രാജ്യത്തെ കാഴ്ചകൾ കാണാനും ആസ്വാദ്യകരമായ ടൂറിസം അനുഭവം ലഭ്യമാക്കുന്നതിലും യാത്രാ സൗകര്യങ്ങൾക്ക് വലിയ സ്വാധീനമാണുള്ളത്.
ഒക്‌ടോബർ 28നാണ് ഈ വർഷത്തെ കപ്പൽ ടൂറിസം സീസണിന് തുടക്കമായത്. 2024 ഏപ്രിൽ വരെ നീളുന്ന സീസണിലേക്ക് മൂന്നര ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. 81 ആഡംബര കപ്പലുകളാണ് ഇത്തവണ യാത്രക്കാരുമായെത്തുന്നത്. ഒക്‌ടോബറിൽ മാത്രം 4,525 സന്ദർശകരാണ് 2 കപ്പലുകളിലായെത്തിയത്. ഈ മാസം മാത്രം 8 കപ്പലുകളാണ് എത്തുക