ADVERTISEMENT

ദുബായ് ∙  യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ്  ദുബായ് മെട്രോയിലും ട്രാമിലും  ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. 

ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതിനും സർവീസുകൾ ഏതാനും മണിക്കൂറുകൾ മുടങ്ങുന്നതിനും ഈ സംഭവം കാരണമായി. നിലവാരം കുറഞ്ഞ സ്കൂട്ടറുകൾ ഓൺലൈനിൽ നിന്നു വാങ്ങുന്നതും സ്കൂട്ടറുകൾ കൃത്യമായി പരിപാലിക്കാത്തതും ഇത്തരം അപകടങ്ങൾക്കു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. 

ഈ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇ – സ്കൂട്ടറുകൾ മെട്രോയ്ക്കുള്ളിൽ സ്ഥലം കയ്യടക്കുന്നതായും സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതിയുണ്ടായിരുന്നു. മാത്രമല്ല, മെട്രോ ഇറങ്ങി കഴിഞ്ഞാൽ, സ്റ്റേഷനുള്ളിൽ തന്നെ ഇ – സ്കൂട്ടർ സ്റ്റാർട്ടാക്കി പായുന്ന ചില ഫ്രീക്കന്മാരും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. 

 പുതിയ തീരുമാനത്തോടെ പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും. വീട്ടിൽ നിന്ന് സ്റ്റേഷനിലേക്കും സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്കുമുള്ള യാത്രയ്ക്ക് ഇ സ്കൂട്ടർ വഴി പണം ലാഭിച്ചവർക്ക് ഇനി അതിനും പണം കണ്ടെത്തണം.

English Summary:

E-scooters are banned in dubai metro and tram - Safety of metro passengers - Dubai RTA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com