ഖുർആൻ പാരായണമത്സരം: ബ്രോഷർ പ്രകാശനം ചെയ്തു
Mail This Article
അബുദാബി ∙ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ 3-ന്‍റെ ബ്രോഷർ പ്രകാശനം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫലി ഇസ്ലാമിക് സെന്‍റർ പ്രസിഡന്‍റ് പി .ബാവഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഈ മാസം 22 മുതൽ 24 വരെ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്‍റർ റിലീജിയൻസ് വിഭാഗം ഖുർആൻ മത്സരം സീസൺ 3 നടത്തുന്നത്. 24-ന് രാത്രിയാണ് ഗ്രാൻഡ് ഫിനാലെ. യുഎഇയിലെ പ്രമുഖ മത പണ്ഡിതാരാണ് വിധി കർത്താക്കൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ ഈ മാസം 5നകം പേര് റജിസ്റ്റർ ചെയ്യണം. ഇസ്ലാമിക് സെന്‍റർ ഭാരവാഹികളായ അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, ബഷീർ ഇബ്രാഹിം, സലീം നാട്ടിക എന്നിവർ സംബന്ധിച്ചു.
റജിസ്ട്രേഷന്: 02 642 4488, 055 955 7395.