ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
Mail This Article
×
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് വിമാനങ്ങളുടെയും സർവീസുകളുടെയും സെക്ടറുകളുടെയും എണ്ണം കൂട്ടാൻ കാരണം. യാത്രക്കാരുടെ എണ്ണം 2022നെ (82%) അപേക്ഷിച്ച് 86% ആയി ഉയർന്നു.
English Summary:
Etihad Airways to hire 2,000 people this year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.