ഇഫ്താർ വേളയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചു
Mail This Article
×
ജിദ്ദ ∙ റമസാനിലെ ഇഫ്താർ വേളയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. 2024 ഫെബ്രുവരിയിൽ റോഡ് പ്രോജക്റ്റുകളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 112-ലധികം പരിശോധന നടത്തി.
റോഡ് നിർമാണ സാമഗ്രികൾ ഉല്പാദിപ്പിക്കുന്ന 32 ഫാക്ടറികളിലും 33 റോഡ് പദ്ധതികളിലും അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. സുരക്ഷാ നിലവാരം ഉയർത്തുക, ഗുണനിലവാര സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
English Summary:
27% Rise in Road Accident Fatalities Just Before Iftar during Ramadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.