ADVERTISEMENT

ദുബായ് ∙ ആളുകളെ സ്വാധീനിച്ച് പണം വസൂലാക്കാൻ സഹായിക്കുമെന്ന് വിശ്വസിച്ച് മന്ത്രിച്ചൂതിയ താലിമാല കൈവശം വച്ച ഏഷ്യൻ ഭിക്ഷാടകയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസ് ആരംഭിച്ച ‘ഭിക്ഷാടനത്തിനെതിരെ പോരാട്ടം’ എന്ന ഭിക്ഷാടനവിരുദ്ധ ക്യാംപെയ്നി‍ന്റെ ഭാഗമായാണ് അറസ്റ്റ്.

പേപ്പറുകൾ, ഉപകരണങ്ങൾ, 'മന്ത്രവാദ താലിമാലകൾ', 'മാന്ത്രിക മൂടുപടം' എന്നിവയുമായി റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് യാചകയെ പിടികൂടിയതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റെ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ വിഭാഗം ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. ആളുകൾ തനിക്ക് പണം തരാൻ ഈ വസ്തുക്കൾ സഹായിക്കുമെന്ന് ഭിക്ഷക്കാരി വിശ്വസിച്ചിരുന്നു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിന്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ഇതേക്കുറിച്ച് ഒരാൾ റിപോർട്ട് ചെയ്തതാണ് അറസ്റ്റ് സുഗമമാക്കിയതെന്ന് ബ്രി. അൽ ഷംസി വിശദീകരിച്ചു. ഭിക്ഷാടകരോട് സഹതാപം കാണിക്കുകയോ അവർക്ക് പണം നൽകുകയോ ചെയ്യുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

റമസാനിൽ ആളുകളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന യാചകരുടെ പദ്ധതികൾക്ക് ഇരയാകാതിരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. പള്ളികളുടെ പ്രവേശന കവാടങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവയ്ക്ക് സമീപമാണ്  വഞ്ചനാപരമായ തന്ത്രങ്ങള്‍ നടത്തി ആളുകൾ ഭിക്ഷയാചിക്കുന്നത്. 

ഭിക്ഷാടകരെ കണ്ടാൽ പൊതുജനങ്ങൾ  901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ 'പൊലീസ് ഐ' (‘Police Eye’ – Dubai Police smart app) സേവനത്തിലൂടെയോ ഉടൻ അറിയിക്കണം. ഓൺലൈനായി ഭിക്ഷയാചിക്കുന്ന സൈബർ ഭിക്ഷാടകരെക്കുറിച്ച് ഇ-ക്രൈം പ്ലാറ്റ്‌ഫോമി (e-Crime platform) ലൂടെ അറിയിക്കണമെന്നും അഭ്യർഥിച്ചു.

English Summary:

Dubai Police Arrested the Beggar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com