ADVERTISEMENT

ദുബായ് ∙ സ്വദേശിവൽക്കരണം നടപ്പാക്കി രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകുന്ന കമ്പനികളെ ആനുകൂല്യങ്ങൾക്കൊണ്ട് ആദരിച്ച് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ വിവിധ കാറ്റഗറിയിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് കമ്പനികൾക്കു ലഭിക്കുക. സർക്കാർ അനുമതികൾ അടക്കം എല്ലാ രംഗങ്ങളിലും കമ്പനികൾക്ക് മുൻഗണന ലഭിക്കും. സേവന മികവിൽ പിന്നാക്കമായതിന്റെ പേരിൽ താഴെ തട്ടിലുള്ള കമ്പനികൾക്ക് സ്വദേശിവൽക്കരണത്തിലൂടെ സ്ഥാനം മെച്ചപ്പെടുത്താം. 

കമ്പനിയുമായി ബന്ധപ്പെട്ട സംഭരണത്തിന്റെയും സേവനത്തിന്റെയും ഒരു ഭാഗം ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് നൽകുക, നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര ഉൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കുക തുടങ്ങിയവയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഇതിൽ പങ്ക് ചേരുന്ന കമ്പനികൾക്ക് നിലവിലുള്ള മന്ത്രാലയ കാറ്റഗറിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം  മന്ത്രാലയ സേവനങ്ങൾക്കുള്ള നിരക്കിൽ ഇളവും ലഭിക്കും. 

വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന സംരംഭങ്ങൾ ആവിഷ്കരിക്കുന്ന കമ്പനികൾക്കും പ്രാദേശിക തലങ്ങളിൽ പുതിയ കമ്പനികൾ തുടങ്ങുന്ന തൊഴിൽ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിലെ കാറ്റഗറിയിൽ മാറ്റം വരുത്താം.സംരംഭകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കമ്പനികളുടെ വികസനത്തിനും 2022 ജൂൺ മുതലാണ് രാജ്യത്തെ സ്വകാര്യ കമ്പനികളെ സേവന കാര്യങ്ങൾ അടിസ്ഥാനമാക്കി 1, 2, 3 എന്നിങ്ങനെ വിഭാഗങ്ങളാക്കിയത്. തൊഴിലാളികളുടെ അവകാശങ്ങൾ അവഗണിക്കുകയും വേതന സുരക്ഷാ പദ്ധതി വഴി വേതനം നൽകാതിരിക്കുകയും ചെയ്താൽ ആദ്യ സ്ഥാനങ്ങളിലുള്ള കമ്പനികളെ തരംതാഴ്ത്തും.

∙ പട്ടികയിൽ ഒന്നാമതെത്താൻ
സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ കരാർ അടിസ്ഥാനമാക്കി 100% പരാതികളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയം ഒന്നാം പട്ടികയിലാക്കും. പ്രതിവർഷം സ്വദേശിവത്കരണ തോത് പൂർത്തിയാക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ സ്വദേശി നിയമനം മൂന്നിരട്ടിയായാൽ ഒന്നാം സ്ഥാനത്തേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. വർഷാവർഷം 500 സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകാൻ ' നാഫിസു'മായി സഹകരിക്കുകയും വേണം. തൊഴിൽ മേഖലയിൽ മന്ത്രാലയ മാർഗനിർദേശങ്ങൾ സ്വീകരിച്ച് യഥാവിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആദ്യ മൂന്ന് പട്ടികയിൽ ഇടം പിടിക്കുക.

English Summary:

Ministry of Human Resources and Emiratisation Honors Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com