ADVERTISEMENT

ദുബായ് ∙ ദുബായിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള പാർപ്പിടങ്ങൾ ലഭിക്കുന്നതിനു അഫോഡബിൾ ഹൗസിങ് നയത്തിനും സ്റ്റാർട്ടപ്പുകളെ പ്രോൽസാഹിപ്പിക്കുന്നതിന് സാൻഡ്ബോക്സ് പദ്ധതിക്കും ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി. 2033ൽ ദുബായുടെ വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജൻഡയ്ക്ക് പിന്തുണ നൽകുന്നതിനാണ് 4000 കോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം സാമ്പത്തിക വകുപ്പിനാണ്. 

2040ലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് അഫോഡബിൾ ഹൗസിങ് നയം. പാർപ്പിട ആവശ്യങ്ങളെ ശരിയായ രീതിയിൽ നിറവേറ്റുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിൽ പ്രധാനം. ദുബായിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വരുമാനത്തിന് അനുസരിച്ച് വീടുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ജോലി സ്ഥലത്തിന് ഏറ്റവും അടുത്ത തന്നെയാകും ഇത്തരം പാർപ്പിട സൗകര്യങ്ങൾ ലഭിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത.

English Summary:

Sheikh Hamdan Approves Dh40b Projects and Affordable Housing Policy in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com