ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ഇഫ്താർ വിരുന്നൊരുക്കി ഒരു സംഘം മലയാളികൾ
Mail This Article
ജിദ്ദ ∙ ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ഇഫ്താർ വിരുന്നൊരുക്കി ഒരു സംഘം മലയാളികൾ. ജിദ്ദയിൽ സനാഇയ്യ ജാലിയാത്തും തനിമ സാംസ്കാരിക വേദിയും ചേർന്നാണ് നോമ്പുതുറ ഒരുക്കുന്നത്. സനാഇയ്യ മസ്ജിദിന് അഭിമുഖമായ മൈതാനത്താണ് തുറക്കാനുള്ള സൗകര്യം. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികള്‍ക്ക് ആശ്രയമാണിത്. തനിമയുടെ 150 ഓളം പ്രവർത്തകരാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ നോമ്പ് തുറക്കുള്ള മുഴുവൻ സൗകര്യവുമൊരുക്കുന്നത്.
നോമ്പുതുറക്കാനെത്തുന്ന വിവിധ തുറകളിൽനിന്നുള്ളവർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്നിട്ടാണ് സന്നദ്ധപ്രവർത്തകരുടെ മടക്കം. റമസാന്‍ മുമ്പ് തന്നെ സമൂഹ ഇഫ്താറിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും നാല് ഗ്രൂപ്പുകളിലായാണ് ഓരോ ദിവസവും ഇവിടെയെത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്കുന്ന സഫറുല്ല മുല്ലോളിയും സി.എച്ച്. ബഷീറും നിസാര്‍ ബേപ്പൂരും പറഞ്ഞു.