മാസപ്പിറവി ദൃശ്യമായില്ല; ഗൾഫിൽ പെരുന്നാൾ ബുധനാഴ്ച
Mail This Article
×
അബുദാബി/റിയാദ്∙ ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാൽ ഗൾഫിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) ബുധനാഴ്ച. ഇതോടെ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിൽ ഇന്ന് പ്രഖ്യാപനത്തിന് സാധ്യത.
English Summary:
Crescent moon not sighted, Gulf countries expected to celebrate Eid al fitr on april 10th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.