കുവൈത്ത് സൗഹൃദത്തനിമ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമസാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈത്ത് ട്രാൻസ്‌പ്ലാന്‍റ് സൊസൈറ്റി പ്രസിഡന്‍റും, കുവൈത്ത് ഓർഗൻ പ്രോക്രൂട്ട്മെന്‍റ് തലവനുമായ ഡോ. മുസ്‌തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു.
സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്‍റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗാനന്തരം ഡോ. മുസ്‌തഫ മോസാവി യോഗം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനിമയുടെ ഉത്ഘാടനം ഡോക്ടർ നിർവഹിച്ചു. കുവൈത്തിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി.
കെ. എം. ആർ.എം. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈത്ത് പ്രസിഡന്‍റ് കെ. ആർ. അജി, മതപണ്ഢിതനായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി. ബിഇസി എക്സചേഞ്ച് സിഇഒമാത്യു വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഡോ. ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സിഇഒ കെ.എസ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്‍റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.