നോൺ സ്റ്റോപ് എക്സ്പ്രസ് ബസ് സർവീസുമായി റാസൽഖൈമ
Mail This Article
×
റാസൽഖൈമ ∙ എമിറേറ്റിന്റെ വിവിധ മേഖലകളെയും റൂട്ടുകളെയും ബന്ധപ്പെടുത്തി റാക് റൈഡ് എന്ന പേരിൽ നോൺ സ്റ്റോപ് എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ അൽ ഗെയ്ൽ വ്യവസായ മേഖലയെ റാസൽഖൈമയുടെ മധ്യഭാഗത്തുള്ള അൽ നഖീലുമായി ബന്ധിപ്പിക്കുന്നതാണ് സേവനം. ഭാവിയിൽ എമിറേറ്റിലെ മുഴുവൻ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുംവിധം വികസിപ്പിക്കും.
അൽനഖീൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് ആദൻ, റാസൽഖൈമ എയർപോർട്ട് വഴി അൽഗെയ്ൽ ഇൻഡസ്ട്രിയൽ സ്റ്റേഷനിൽ എത്താൻ 45 മിനിറ്റ് എടുക്കും. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സേവനം. സാമ്പത്തിക, ടൂറിസം വികസനത്തിനൊപ്പം ഗതാഗത സൗകര്യങ്ങൾ വികസിപ്പിച്ച് ജനങ്ങളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ അൽ ബലൂഷി പറഞ്ഞു.
English Summary:
UAE: Non-stop Express Bus Service Launched in Ras Al Khaimah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.