ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്നലെ (ചൊവ്വ) ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്.  24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്‌ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരിക്കുകയും ചെയ്തു.

എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

uae-flood-dubai-snap
മഴക്കാറ് നിറഞ്ഞ ആകാശം. ദുബായ് ഖിസൈസിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

∙പ്രയാസം നേരിട്ടു; എങ്കിലും സുരക്ഷ ഉറപ്പാക്കി

പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ രാജ്യം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. എങ്കിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികളും താമസക്കാരും ഒരുമിച്ചു.  അൽ ഐനിലെ അൽ ക്വാ മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം അൽ ഷുഹാദ സ്ട്രീറ്റിൽ ഭീമാകാരമായ ഗർത്തം ഉണ്ടാക്കുകയും റോഡ് തകരുകയും ചെയ്തു. കനത്ത മഴയും കവിഞ്ഞൊഴുകുന്ന വാദികളും കാരണമുണ്ടായ ഈ സംഭവം പ്രദേശത്തെ ഗതാഗതത്തെ സാരമായി ബാധിച്ചു. പകൽ സമയത്ത് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേർ ഇതര റോഡുകളെ ആശ്രയിച്ചു. 

rain-dubai-pic
ഒരു കുടക്കീഴിൽ. ദുബായിലെ മഴക്കാഴ്ച. ചിത്രം: മനോരമ
English Summary:

Floods hit UAE, Record rainfall, one death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com