മഴ: വീടുകളിൽ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ
Mail This Article
×
ദുബായ് ∙ കനത്ത മഴ യുഎഇയെ പിടിച്ചുകുലുക്കുമ്പോൾ മുസ്‌ലിംകളോട് വീടുകളിൽ തന്നെ പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികൾ. ഇന്ന് (17 ബുധനാഴ്ച) പള്ളികളിൽ ജമാഅത്തായി (സംഘം ചേർന്ന്) നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളിൽ തന്നെ നമസ്‌കരിക്കാനും ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.
നാളെയും മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താമസക്കാരോട് വീട്ടിൽ തന്നെ തുടരാൻ അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു.
English Summary:
Heavy rains in UAE: Pray at Home, Muslims told via Azan at Mosques
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.