ADVERTISEMENT

ഷാർജ∙ ഈ മാസം 16ന് യുഎഇയിൽ പെയ്ത കനത്ത മഴയിൽ ഷാർജയിൽ മൂന്ന് ഫിലിപ്പിനോകൾ മരിച്ചതായി സ്ഥിരീകരിച്ചു. ഫിലിപ്പീൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ മനിലയിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുപേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടിയും മറ്റൊരാൾ വാഹനാപകടത്തിലുമാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ വാദിയിലൂടെ കടന്നുപോകുമ്പോൾ അപകടത്തിൽപ്പെട്ട് സ്വദേശി വയോധികൻ മരിച്ചിരുന്നു.

പ്രളയത്തിൽ അകപ്പെട്ട ഫിലിപ്പീൻസുകാർക്ക് സഹായം നൽകുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പുനൽകുന്നതായി ദുബായിലെ ഫിലിപ്പീൻ കോൺസുലേറ്റ് ജനറൽ  പ്രസ്താവനയിൽ പറഞ്ഞു. കോൺസുലേറ്റും മൈഗ്രന്‍റ് വർക്കേഴ്‌സ് ഓഫിസ്-ഓവർസീസ് വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷനും ദുബായ് അധികൃതരുമായി ഏകോപനം നടത്തിവരുന്നു. അതിനാൽ കാലാവസ്ഥാ വ്യതിയാനം കാരണം ദുരിതത്തിലായ ഫിലിപ്പീൻസ് സ്വദേശികൾക്ക് അടിയന്തര പിന്തുണ നൽകാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ദുബായിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളുമായി കൈകോർത്ത് ദുരന്ത നിവാരണത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English Summary:

Heavy rains in UAE cause flash floods, killing three Filipino expats in Sharjah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com