ADVERTISEMENT

അജ്മാന്‍ ∙ മേയ് 12 ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ നടത്താനിരുന്ന കെഎംഎസി കളിയാട്ട മഹോത്സവം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. പുതിയ തീയതി വൈകാതെ അറിയിക്കും.  ഉത്തര കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട് സ്ഥാനങ്ങളിലും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമായ തെയ്യം ഈ മഹോത്സവത്തിൽ അവതരിപ്പിക്കും. ഭക്തിയോടെയും തന്മയത്തോടെയും പൂജാസമ്പ്രദായ പ്രകാരം കെട്ടിയാടുന്ന തെയ്യം കെട്ടിയാടുമെന്ന് സംഘാടകരായ കളിയാട്ട മഹോത്സവം കെഎംഎസി ആഘോഷ കമ്മിറ്റി അറിയിച്ചു.

തെയ്യം പശ്ചാത്തലത്തിൽ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ടം' എന്ന സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച അന്തരിച്ച മാണി പെരുമലയന്‍റെ മകൻ കുഞ്ഞിരാമൻ പെരുമലയൻ അടക്കം എട്ടോളം തെയ്യം കലാകാരൻമാർ ഈ മഹോത്സവത്തിൽ പങ്കെടുക്കും.യുഎഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ജിസിസി രാജ്യങ്ങൾക്ക് പുറമെ യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിലും കളിയാട്ട മഹോത്സവം സംഘടിപ്പിക്കും

English Summary:

KMAC Kaliyatta Maholsavam has been Postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com