ADVERTISEMENT

അബുദാബി ∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്. മുൻകൂട്ടി വീസ എടുക്കാതെ യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 182 രാജ്യങ്ങളിലേക്കു പ്രവേശിക്കാം. ഇതിൽ 124 രാജ്യങ്ങളിലേക്ക് വീസ വേണ്ട. 37 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വീസയും 21 രാജ്യങ്ങളിലേക്ക് ഇ–വീസയും ലഭിക്കും. 16 രാജ്യങ്ങളിലേക്കു മുൻകൂട്ടി വീസ എടുക്കണം. 

ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂ‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 180 രാജ്യങ്ങളിൽ മുൻകൂട്ടി വീസ എടുക്കാതെ പ്രവേശിക്കാവുന്ന ഡെന്മാർക്ക്, സ്വീഡൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, നെതർലൻഡ്‌, സ്പെയിൻ എന്നീ പാസ്പോർട്ട് ആണ് രണ്ടാം സ്ഥാനത്ത്.

ഓസ്ട്രിയ, ബൽജിയം, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ എന്നീ പാസ്പോർട്ട് ഉടമകൾക്ക് വീസയില്ലാതെ 179 രാജ്യങ്ങളിൽ പ്രവേശിക്കാം. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, ജപ്പാൻ, ന്യുസീലൻഡ്, നോർവേ, പോളണ്ട്, സിംഗപ്പൂർ, സ്ലോവാക്യ എന്നീ പാസ്പോർട്ടുകൾ ആണ് നാലാമത്. ഇവർക്ക് 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ വീസ വേണ്ട. 177 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാൻ ക്രൊയേഷ്യ, മലേഷ്യ, യുകെ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും.

English Summary:

UAE Passport is the Strongest Worldwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com