ADVERTISEMENT

ജിദ്ദ ∙ ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘം മേയ് 9ന് മദീനയിലെത്തും. ഹൈദരാബാദില്‍നിന്നുള്ള ആദ്യ തീര്‍ഥാടക സംഘമാണ് മദീനയിലിറങ്ങുക. ഹാജിമാരെ വരവേല്‍ക്കുന്നതിനും അവരെ പാര്‍പ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഹജ് മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ്.

1,75,025 തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ഹജ് കമ്മിറ്റി വഴി 1,40,020 ഹാജിമാരും സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ വഴി 35,005 പേരുമാണ് എത്തുക.

മക്കയില്‍ ഹാജിമാരെ പാര്‍പ്പിക്കുന്നതിനുള്ള 500 കെട്ടിടങ്ങളില്‍ ബഹുഭൂരിഭാഗവും കണ്ടെത്തിക്കഴിഞ്ഞു. ഹജ് കമ്മിറ്റി വഴിയുള്ള ഹാജിമാരില്‍ പതിനായിരത്തോളം പേര്‍ മദീന വഴിയും മറ്റുള്ളവർ ജിദ്ദ വഴിയുമാണ് എത്തുക. മദീന വഴിയെത്തുന്നവര്‍ ഹജ്ജിനു ശേഷം ജിദ്ദയില്‍നിന്നു മടങ്ങും. ജിദ്ദയില്‍ വിമാനമിറങ്ങുന്ന തീര്‍ഥാടകര്‍ ഹജ്ജിനു ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി അവിടെനിന്നാകും നാട്ടിലേക്കു പറക്കുക.

English Summary:

First Haj group from India will reach Madinah on May 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com