ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ നിർമിത കറിപ്പൊടികളിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നു ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പൂപ്പലും അണുക്കളും ഉണ്ടാകാതിരിക്കാൻ ചേർക്കുന്ന എഥിലെയ്ൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങ്ങും സിംഗപ്പൂരും ഇന്ത്യയിൽ നിന്നുള്ള 4 സ്പൈസസ് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള 527 ഉൽപന്നങ്ങളിൽ എഥിലെയ്ൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് യൂറോപ്യൻ യൂണിയൻ വെളിപ്പെടുത്തിയത്. 2022 മുതൽ 2024 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് കമ്പനികളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും പിന്നീട് കൂടുതൽ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. 

പരാതി ലഭിച്ചിട്ടുള്ള ഉൽപന്നങ്ങൾ ലാബിൽ പരിശോധിക്കാനുള്ള നടപടികളിലേക്കും മുനിസിപ്പാലിറ്റി കടന്നിട്ടുണ്ട്. അവ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് കാലാവസ്ഥാ–പരിസ്ഥിതി മന്ത്രാലയമാണ്. എഥിലെയ്ൻ ഓക്സൈ‍ഡ് അനുവദനീയമായ അളവിൽ ചേർക്കുന്നതിനു ചില രാജ്യങ്ങൾ അനുമതി നൽകിയിട്ടുണ്ടെങ്കിലും യുഎഇയിൽ അവ പൂർണമായി നിരോധിച്ചിട്ടുണ്ട്.

English Summary:

Dubai Municipality to ‘Look into’ Claims of Some Indian Spice Brands Containing Adulterants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com