ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ വിലങ്ങ് വെക്കാൻ പാടില്ലെന്ന് തീരുമാനം. ക്രിമിനൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണ ഭേദഗതിക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അന്വേഷണ ഘട്ടത്തിലും വിചാരണ ഘട്ടത്തിലും ഒരു ഏജന്‍റിന്‍റെയോ അഭിഭാഷകന്‍റെയോ സഹായം തേടാനുള്ള അവകാശം പ്രതിക്ക് ഉണ്ടാകും. പ്രതി തനിക്ക് തന്നെയോ മറ്റുള്ളവർക്കോ അപകടമുണ്ടാക്കുകയോ ആക്രമണം നടത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ വിലങ്ങ് വെക്കാൻ പാടുള്ളൂ.പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയാണെങ്കിലും വിലങ്ങ് വെക്കാം. ഈ രണ്ട് സാഹചര്യങ്ങളിലൊഴികെ വിലങ്ങ് വെക്കാൻ നിയമം അനുവദിക്കുന്നില്ല.

അറസ്റ്റ് സമയത്തും അല്ലാതെയും ഏത് വിധത്തിലുള്ള പ്രതിരോധത്തെയും മറികടക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അധികാരം അധികാരികൾക്ക് ഉണ്ട്. അറസ്റ്റിലായ വ്യക്തിയെ പരിശോധിക്കാനുള്ള അവകാശവും അവർക്കുണ്ട്. പ്രതിരോധത്തിനോ തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാനോ ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും ആയുധങ്ങളോ വസ്‌തുക്കളോ പ്രതിയുടെ കൈവശം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ഉടൻ തന്നെ അവയുടെ വിവരം രേഖപ്പെടുത്തുകയും വേണം. കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുമ്പോഴോ തടങ്കലിൽ വയ്ക്കുമ്പോഴോ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണം.ആരുമായും ബന്ധപ്പെടാനുള്ള അവകാശം ഉണ്ട് എന്നും പ്രതിയെ അറിയിക്കണം.

English Summary:

Council of Ministers: Suspects are not handcuffed when arrested in Saudi Arabia except in two cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com