അജ്മാനിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
Mail This Article
×
അജ്മാൻ∙ അജ്മാനിൽ നിന്ന് മൂന്ന് ആഴ്ച മുൻപ് വീടുവിട്ടിറങ്ങിയ 17 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അജ്മാൻ പൊലീസ് അറിയിച്ചു. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകൻ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 12-ന് അജ്മാൻ അൽ റൗദ 1 ലെ വീട്ടിൽ നിന്നാണ് ഇബ്രാഹിം വീടുവിട്ടുപോയത്. പെരുന്നാൾ ആഘോഷങ്ങൾക്കിടെയായിരുന്നു ഇബ്രാഹിം മുഹമ്മദ് അപ്രത്യക്ഷനായത്.
കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അൽ ഖോർ ടവറിനടുത്ത് ഇബ്രാഹിമിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം . കുടുംബത്തിലെ രണ്ട് ആൺമക്കളിൽ മൂത്തവനായിരുന്നു ഇബ്രാഹിം മുഹമ്മദ്.
English Summary:
Teenager missing for three weeks found dead in Ajman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.