എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയത് 13 വരെ; പ്രതിസന്ധി രൂക്ഷം
Mail This Article
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലം യാത്രക്കാർക്കു നേരിടേണ്ടി വന്ന ദുരിതം ഉടനെയൊന്നും തീരില്ലെന്നാണ് സൂചന. ലഭ്യമായ പട്ടിക അനുസരിച്ച് യുഎഇയിൽനിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് 13 വരെയുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഈ ദിവസങ്ങളിലെ യാത്രക്കാർക്കുണ്ടായ നഷ്ടത്തിന് ആരു സമാധാനം പറയുമെന്നാണ് പ്രവാസികളുടെ ചോദ്യം. യാത്ര പുനരാരംഭിച്ചാൽ തന്നെ ഇത്രയും ദിവസം മുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാരെ തിരിച്ചെത്തിക്കണമെങ്കിൽ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും. അതിനാൽ, വിമാന സർവീസ് സാധാരണ നിലയിലെത്താൻ ഒരാഴ്ചയിലേറെയെടുത്തേക്കും.റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് ഒന്നെങ്കിൽ പണം പൂർണമായി തിരിച്ചുനൽകാം അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്കു ടിക്കറ്റ് മാറ്റി നൽകാം എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുള്ളത്.
റദ്ദാക്കിയ വിമാനങ്ങൾ
∙ ഇന്ന്
അൽഐൻ–കോഴിക്കോട്
∙ നാളെ
റാസൽഖൈമ–കണ്ണൂർ
∙ 11ന്
റാസൽഖൈമ–കോഴിക്കോട്
അബുദാബി–കണ്ണൂർ
∙ 13ന്
ഷാർജ–കണ്ണൂർ
ദുബായ്–കോഴിക്കോട്
അബുദാബി–കണ്ണൂർ