ADVERTISEMENT

ജിദ്ദ ∙ ഹജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 150 ല​ധി​കം വി​മാ​ന​ സ​ർ​വി​സു​ക​ളുമായി സൗ​ദി​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ 'സൗ​ദി​യ'. 12 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന പ​ദ്ധ​തി​ക​ളി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സൗ​ദി പ്ര​ത്യേ​ക ടീ​മു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. എ​യ​ർ​ലൈ​നി​ന്റെ ഹ​ജ് സീ​സ​ൺ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വ് മേ​യ് ഒ​മ്പ​ത് മു​ത​ൽ 74 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. 11,000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ സീ​സ​ണി​ലു​ട​നീ​ളം പ്ര​വ​ർ​ത്തി​ക്കും.

മ​ക്ക റൂ​ട്ട് സം​രം​ഭ​ത്തി​ലൂ​ടെ 1,20,000 തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നാ​കും. കൂ​ടാ​തെ “ഹ​ജ് വി​ത്ത് നോ ​ബാ​ഗ്സ്” (ബാ​ഗു​ക​ളി​ല്ലാ​ത്ത ഹ​ജ്) സേ​വ​ന​വും പ്ര​വ​ർ​ത്തി​ക്കും. ഹ​ജ് വേ​ള​യി​ൽ 2,70,000 ബാ​ഗു​ക​ളും 2,40,000 സം​സം കു​പ്പി​ക​ളും കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ല​ഗേ​ജ് ശേ​ഖ​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും സൗ​ദി​യ ഒ​രു​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് ചാ​ന​ലു​ക​ളി​ലൂ​ടെ​യും സൗ​ദി​യ ഗ്രൂ​പ് ഓ​ഫീ​സു​ക​ളി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

English Summary:

Saudia Airlines Rolls Out Extensive Hajj Service For 1.2 Million Pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com